Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Friday, March 28, 2014

:ത്രിക്കരിപ്പൂർ റെയിഞ്ച് ശിൽ‌പ്പശാല നാളെ

ത്രിക്കരിപ്പൂർ:ത്രിക്കരിപ്പൂർ റെയിഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ ശിൽ‌പ്പശാല നാളെ(29/03/14) മുനവ്വിറുൽ ഇസ് ലാം കേന്ദ്ര മദ് റസയിൽ നടക്കും.സമസ് ത കേന്ദ്ര  മുശാവറ അംഗം മാണിയൂർ അഹ് മദ് മൌലവി യുടെ അധ്യക്ഷതയിൽ ത്രിക്കരിപ്പൂർ സംയുക്തജമാ‍ അത്ത് പ്രസിഡെന്റ് ടി.കെ പൂക്കോയ തങ്ങൾ ഉദ്ഘാടാനം നിർവഹിക്കും.സമസ്ത വിദ്യാഭ്യാസ ബോർഡ് ആർ.പി ദാവൂദ് മൌലവി വിഷയാ‍വതരണം നടത്തും. സമസ് ത നേതാക്കൾ പ്രസംഗിക്കും.റെയിഞ്ച് പരിധിയിലെ മദ് റസ അദ്യാപകർ,സമസ് ത പോഷക സംഘടന ഭാരവാഹികൾ സംബന്ധിക്കും

Thursday, March 27, 2014

എസ്.പി. ഹബീബ് റഹ്മാന്റെ രാജി സമസ്തയുടെ വിജയം : എസ്.കെ. എസ്.എസ്.എഫ്


ത്രിക്കരിപ്പൂർ : മംഗലാപുരം കീഴൂർ സംയുക്ത ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാദ്ധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്ദുല്ല് മൗലവിയുടെ കൊലപാതകത്തെ മറ്റൊരു രൂപത്തിൽ ചിത്രീകരിച്ച് അന്വേഷണം വഴി തിരിച്ച് വിട്ട റി.എസ്.പി. ഹബീബ് റഹ് മാനെ സര്‍ക്കാർ മുതിര്‍ന്ന പൗരന്‍മാരെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിക്കുന്ന ബോർഡിനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷൻ ചെയർമാന്‍ സ്ഥാനത്ത് നിയമിക്കുകയും അതിനെതിരെ എസ്.കെ. എസ്.എസ്.എഫ്. പ്രതിഷേധം ശക്തമാക്കുകയും ലോകസഭ തിരഞ്ഞടുപ്പില്‍ നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനിടയിൽ കഴിഞ്ഞ ആഴ്ച്ച മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി കാസറകോട് എത്തിയപ്പോൾ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കളെ നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയിൽ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാർ,ഖത്തർ ഇബ്രാഹിം ഹാജി കളനാട്,ഇബ്രാഹിം ഫൈസി ജെഡിയാർ,താജുദ്ധീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം എന്നിവർ പങ്കെടുക്കുകയും ഹബീബ് റഹ് മാനെ പ്രസ്തുത സ്ഥാനത്ത് നിന്ന് മാറ്റാതെ ഒരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ഭാഗത്ത് നിന്നുണ്ടായ ശക്തമായ സമ്മർദ്ദ ഫലമായി പ്രസ്തുത സ്ഥാനത്ത് നിന്നുള്ള ഹബീബ് റഹ് മാന്റെ രാജി സ്വാഗതാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഖാസി കേസ് പുനരന്വേഷണ ഹര്‍ജിയിൽ സര്‍ക്കാര്‍ കക്ഷി ചേരുന്ന കാര്യം പരിഗണനയിൽ : മുഖ്യമന്ത്രി

കാസര്‍കോട് : കോളിളക്കം സൃഷ്ടിച്ച ഖാസി കേസില്‍ സി.ബി.ഐ യുടെ പുതിയ ടീമിനെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരുന്നതിനെ കുറിച്ച് നിയമ വിദഗ്ദ്ധരുമായി ആലോചിച്ചിട്ടുണ്ടെന്നും പ്രസ്തുത വിശയം സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുന്നി നേതാക്കളുമായി കാസറകോട്ട് നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച്ച ഉമ്മന്‍ചാണ്ടി കാസര്‍കോട്ടെത്തിയപ്പോള്‍ ഈ വിശയവുമായി ബന്ധപ്പെട്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ആലോചിച്ചിരുന്ന എസ്.കെ.എസ്.എസ്.എഫ്.നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിക്കുകയും സംഘടനയുടെ സമ്മര്‍ദ്ദഫലമായി റിട്ടേഡ് എസ്.പി യായിരുന്ന ഹബീബ് റഹ്മാന്‍ മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നം പരിഹരിക്കുന്നതിനുളള കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
അന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ട മറ്റൊരു പ്രധാന കാര്യം ഖാസി കേസില്‍ സര്‍ക്കാറിന്റെ ഇടപെടലാണ്.അക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ അഡ്വക്കറ്റ് ജനറല്‍ ടി.ആസിഫലിയുമായി ചര്ച്ച ചെയ്യാമെന്നും 25 ന് കാസറകോട് വരുമ്പോള്‍ വീണ്ടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് സുന്നീ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി നേതാക്കളായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്,ഇബ്രാഹിം ഫൈസി ജെഡിയാര്‍,താജുദ്ധീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം എന്നിവര്‍ അരമമിക്കൂറിലേറെ ചര്‍ച്ച നടത്തിയത്.ഹമീദ് കുണിയ, ടി.ഡി.കബീര്‍ എന്നിവര്‍ പങ്കെടുത്തു. യു.ഡി.എഫ്. നേതാക്കളായ പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, സി.കെ. ശ്രീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.സംഘടനയുടെ ആവശ്യത്തില്‍ കഴമ്പുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി യിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഹബീബ് റഹ്മാന്റെ രാജി സ്വീകരിക്കാന്‍ മന്ത്രി എം.കെ. മുനീറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ജില്ലയില്‍ മഹല്ലുകളില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കുന്ന വിശയവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ഉറപ്പാക്കുമെന്നും പ്രശ്‌നക്കാര്‍ എത്ര ഉന്നത ബന്ധമുള്ളവരാണെങ്കിലും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരുമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ വധശ്രമത്തിന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇത് പറഞ്ഞത്.

Saturday, December 14, 2013

സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ സമസ്ത ട്രഷറര്‍

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററായി സയ്യിദ് അഹ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് പുതിയ ട്രഷറരെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം അന്തരിച്ച പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്ലിയാരുടെ വിയോഗത്തോടെ വന്ന ഒഴിവിലേക്കാണ് ജിഫ്രി തങ്ങളുടെ നിയമനം. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ യമാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന തങ്ങള്‍ ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയാണ്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സംയുക്ത ഖാദി ഉള്‍പ്പെടെ നിരവധി മഹല്ലുകളുടെ ഖാദി കൂടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

SKSSF 'മനുഷ്യജാലിക'ക്ക്‌ കാസര്‍കോട്ട്‌ പ്രഖ്യാപനമുയര്ന്നു.. നാടും നഗരവും ഇനി ജാലിക പ്രചരണത്തിലേക്ക്‌..

മനുഷ്യജാലികയുടെ  പ്രഖ്യാപനം കാസര്‍ക്കോട്‌ വെച്ച്‌  SKSSF  സംസ്ഥാന പ്രസിഡന്റ്‌ 
സയ്യിദ്‌ അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു 

കാസറകോട്: റിപ്പബ്ലിക്ക്‌ ദിനത്തില്‍ "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന 2014 ലെ മനുഷ്യജാലികയുടെ ജില്ലാ തല പരിപാടികള്‍ക്ക് കാസര്‍കോട്ട്‌ തുടക്കമായി.. 

ഇനിയെങ്ങും   സൗഹൃദത്തിന്റെ കരുതിവെപ്പുകള്‍ ഓര്‍മിപ്പിച്ചു മനുഷ്യ ജാലികയുടെ അലയൊലികള്‍ ഉയരും. ഇതോടെ നാടും നഗരവും ഇനി ജാലിക പ്രചരണങ്ങളാൽ സജീവമാകും..കാസറകോട് ജില്ലാ SKSSF കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക, ബദിയടുക്ക മേഖല പരിധിയിലെ പെര്‍ളയില്‍ വെച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.  തൃക്കരിപ്പൂരില്‍ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഖലീലു റഹ്മാന്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തി.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,മാണിയൂര്‍ അബ്ദുല്ല ബാഖവി,മൊയ്ദീന്‍ കുഞ്ഞി മൗലവി,ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി,ബഷീര്‍ ഫൈസി മാണിയൂര്‍,അഡ്വ.എം.ടി.പി.കരീം, ഹാരിസ് ഹസനി മെട്ടമ്മല്‍,ഹാഫിള് സാബിര്‍ മൗലവി,ഹാഫിള് ഹാരിഫ് മൗലവി,സയ്യിദ് ദാരിമി പടന്ന,എം.ബി.ഇസ്മായീല്‍ ചന്തേര,യൂനുസ് ഹസനി,ജാസിം ഉടുമ്പുന്തല,ശമീര്‍ മാവിലാലം,അബ്ദു റഹീം തെക്കേക്കാട്,വഹാബ് മുനവ്വിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Friday, October 25, 2013

ത്രിക്കരിപ്പൂർ മേഖല സമ്മേളനം നവ: 10 നു പടന്നയിൽ

ത്രിക്കരിപ്പൂർ: സുക് തങ്ങളുടെ സമുദ്ധാരണത്തിനു’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല സമ്മേളനം നവംബർ 10 നു പടന്നയിൽ നടക്കും. നാസർ ഫൈസി പ്രമേയ പ്രഭാഷണം നടത്തും.ജാബിർ ഹുദവി ക്ലിപ്പിംഗ് സഹിതം(ജിന്നിൽ കുടുങിയ മുജാഹിദും മുടിയിൽ പിണഞ്ഞ വിഘടിതരും) പ്രഭാഷണം നടത്തും

Sunday, June 30, 2013

ടി.കെ.എം. ബാവ മുസ്‍ലിയാർ അനുസ്മരണം നടത്തി

സംയുക്ത ജമാ‍അത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്നു
ത്രിക്കരിപ്പുർ:  ത്രിക്കരിപ്പുർ മണ്ഡലം സമസ്ത കീഴ്ഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മർഹൂം ടി.കെ.എം. ബാവ മുസ്‍ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും മുനവ്വിറുൽ ഇസ്‍ലാം റബ്ബാനിയ്യ ശരീആത്ത് കോളേജിൽ വെച്ച് നടത്തി. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് ടി.കെ.സി അബ്ദുൽ ഖാദിർ ഹാജിയുടെ അധ്യക്ഷതയിൽ സംയുക്ത ജമാ‍അത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മൌലാനാ മാണിയൂർ , അബ്ദുല്ല ബാഖവി പ്രാർത്ഥനാ സദസ്സിനു നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി, അഡ്വ. എം.ടി.പി അബ്ദുൽ കരീം, സി.ടി അബ്ദുൾ ഖാദിർ ഹാജി, അശ്റഫ് മുൻഷി, ശമീർ ഹൈതമി, ടി.സി കുഞ്ഞബ്ദുള്ള ഹാജി, ബഷീർ അസ്ഹരി, നാഫി അസ്അദി ,ഖമറുദ്ധീൻ ഫൈസി, ഹാരിസ് ഹസനി മെട്ടമ്മൽ തുടങ്ങിയവർ സംസാരിച്ചു.