![]() |
| മനുഷ്യജാലികയുടെ പ്രഖ്യാപനം കാസര്‍ക്കോട് വെച്ച് SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
![]() |
| മനുഷ്യജാലികയുടെ പ്രഖ്യാപനം കാസര്‍ക്കോട് വെച്ച് SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
ഇനിയെങ്ങും സൗഹൃദത്തിന്റെ കരുതിവെപ്പുകള്‍ ഓര്‍മിപ്പിച്ചു മനുഷ്യ ജാലികയുടെ അലയൊലികള്‍ ഉയരും. ഇതോടെ നാടും നഗരവും ഇനി ജാലിക പ്രചരണങ്ങളാൽ സജീവമാകും..കാസറകോട് ജില്ലാ SKSSF കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക, ബദിയടുക്ക
മേഖല പരിധിയിലെ പെര്‍ളയില്‍ വെച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
തൃക്കരിപ്പൂരില്‍ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്
താജുദ്ദീന് ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഖലീലു റഹ്മാന് കാശിഫി മുഖ്യപ്രഭാഷണം
നടത്തി.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,മാണിയൂര്‍ അബ്ദുല്ല ബാഖവി,മൊയ്ദീന്
കുഞ്ഞി മൗലവി,ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി,ബഷീര്‍ ഫൈസി
മാണിയൂര്‍,അഡ്വ.എം.ടി.പി.കരീം, ഹാരിസ് ഹസനി മെട്ടമ്മല്‍,ഹാഫിള് സാബിര്‍
മൗലവി,ഹാഫിള് ഹാരിഫ് മൗലവി,സയ്യിദ് ദാരിമി പടന്ന,എം.ബി.ഇസ്മായീല്‍
ചന്തേര,യൂനുസ് ഹസനി,ജാസിം ഉടുമ്പുന്തല,ശമീര്‍ മാവിലാലം,അബ്ദു റഹീം
തെക്കേക്കാട്,വഹാബ് മുനവ്വിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.