Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Friday, November 30, 2012

അനുഗ്രഹത്തിന്റെ നന്മകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കണം:ഹൈദരലി ശിഹാബ്തങ്ങള്‍


തൃശൂര്‍: ജീവിതത്തില്‍ നമുക്ക് ലഭിച്ച അനുഗ്രഹത്തിന്റെ നന്മകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കണമെന്ന് മുസ്‌ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു.
റീജണല്‍ തിയ്യേറ്ററില്‍ കുവൈറ്റ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യം 2012ന്റെ ഉദ്ഘാടനവും പ്രഥമ കെ.എം സീതിസാഹിബ് സ്മാരക പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പ്രതീക്ഷയോടെ വിദേശത്ത് പോകുന്ന മലയാളികള്‍ കുവൈറ്റ് കെ.എം.സി.സി പോലുള്ള സംഘടനകളുടെ പേരില്‍ നാട്ടിലെ പാവപ്പെട്ടവരെ ഓര്‍ക്കുകയും അറിയാത്ത ആളുകളെപോലും സഹായിക്കാനായി മുന്നോട്ടുവരുന്നതും ഏറെ മാതൃകാപരമാണ്. എല്ലാ മതങ്ങളില്‍പ്പെട്ടവരെയും സഹോദരങ്ങളായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഗള്‍ഫാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ: പി. മുഹമ്മദാലിയും ഡോ: വി.പി ഗംഗാധരനും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മഹദ്‌വ്യക്തികളുടെ പേരിലുള്ള ഇത്തരം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ നന്മചെയ്യാനുള്ള ഉത്തരവാദിത്വം കൂടുകയാണെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. പി. മുഹമ്മദലി പറഞ്ഞു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു ക്യാന്‍സര്‍ സ്‌പെഷലിസ്റ്റായി ജനിക്കണമെന്നുതന്നെയാണ് ആഗ്രഹമെന്ന് ഡോ: വി.പി ഗംഗാധരന്‍ പറഞ്ഞു.
ചടങ്ങില്‍ മുസ്‌ലീംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകളും ക്യാന്‍സര്‍ ചികിത്സാ സഹായങ്ങളും വിതരണവും ചെയ്തു. കിഡ്‌നി ചികിത്സാ സഹായ വിതരണം മുസ്‌ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് റഷീദ്, വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ് എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖ് മുഖ്യപ്രഭാഷണം നടത്തി. എം.കെ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ എം.എ ഷാനവാസ്, മുസ്‌ലീംലീഗ് ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞികോയതങ്ങള്‍, കുവൈറ്റ് കെ.എം.സി.സി ദേശീയ സെക്രട്ടറിമാരായ ഇക്ബാല്‍ മാവിലാടം,എന്നിവര്‍ പ്രസംഗിച്ചു.
കുവൈറ്റ് കെ.എം.സി.സി ദേശീയ സെക്രട്ടറി ഹബീബുള്ള മുറ്റിച്ചൂര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്.എം അസ്ഗര്‍ അലി തങ്ങള്‍ നന്ദിയും പറഞ്ഞു.