Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Monday, December 10, 2012

യു എ ഇ: വനിതാ പ്രാതിനിധ്യം നിര്‍ബന്ധമാക്കി

ദുബൈ: യു എ ഇ സര്‍ക്കാര്‍ വനികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും വനിതകള്‍ക്ക് അംഗത്വം നല്‍കാന്‍ യു എ ഇ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്യാന്‍  മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സ്വദേശികള്‍ തുടങ്ങുന്ന ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം നിര്‍ബന്ധമാണെന്ന് ഉത്തരവ് പറയുന്നുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.