Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, December 13, 2012

കാസര്‍കോട്: ഡെങ്കിപ്പനി.........

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഡെങ്കിപ്പനി. പനി ബാധിച്ച ഇവരെ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനിയും മഞ്ഞപിത്തവും ബാധിച്ച നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. തളങ്കര നെല്ലിക്കുന്ന് ഭാഗങ്ങളിലാണ് മഞ്ഞപിത്തം പടര്‍ന്നു പിടിക്കുന്നത്.

ജനറല്‍ ആശുപത്രയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതരും നഗരസഭാ അധികൃതരും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനവും ശക്തമാക്കി. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് ജനങ്ങളെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. 

ചെറിയ പനി വന്നാല്‍ പോലും അതിനെ ഗൗരവമായി കണ്ട് ചികിത്സ നടത്തണമെന്ന ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പരിസര ശുചീകരണവും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതും പകര്‍ച വ്യാധികള്‍ തടയുന്നതിന് സഹായകമാണ്.