
ത്രിക്കരിപ്പൂര്‍: ത്രിക്കരിപ്പൂര്‍ ഗവ: പോളിടെക്നിക്ക് കോളേജും കേരള സര്‍ക്കാറിന്റെ നോര്‍ക്ക റൂട്ട്സും സംയുക്തമായി വിദേശം തൊഴിലവസരം നേടുന്നവര്‍ക്ക് ഗ്രാഫിക്ക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഐ.ഇ.എല്‍.ടി.എസ് എന്നീ കോഴ്സുകളില്‍ മൂന്ന് മാസക്കാല പരിശീലനം നല്‍കുന്നു. ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ് എന്നീ കോഴ്സുകള്‍ക്ക് കോഴ്സ് ഫീസായ 5000 രൂപയില്‍ നിന്ന് 4000 രൂപ നോര്‍ക്ക റൂട്ട്സ് വഹിക്കും. 1000 രൂപ പഠിതാവ് വഹിക്കണം. ഐ.ഇ.എല്‍.ടി.എസ് പരിശീലനത്തിന് കോഴ്സ് ഫീസായ 8000 രൂപയില്‍ നിന്ന് 6400 രൂപ നോര്‍ക്ക വഹിക്കും. 1600 രൂപ മാത്രമേ പഠിതാവ് വഹിക്കേണ്ടതുള്ളൂ. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം ഡിസമ്പര്‍ 7ന് മുമ്പ് പോളിടെക്നിക്ക് കോളേജില്‍ സമര്‍പ്പിക്കണം. www.norkaroots.net എന്ന നോര്‍ക്ക വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2211400, 2212430 എന്നീ നമ്പറുകളില്‍ വിളിക്കുക.