കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദില്‍ ജനുവരി നാല് മുതല്‍ 13 ന് രാവിലെ വരെ നടക്കുന്ന സയ്യിദുനാ മാലിക്ദീനാര്‍ ഉറൂസിന് പതാക ഉയര്‍ന്നു.
ഇന്നലെ ജുമുഅ നിസ്കാരത്തിന് ശേഷം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്ല്യാരുടെ പ്രാര്‍ത്ഥനയോടെ നടന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് കെ. മഹമൂദ് ഹാജി പതാക ഉയര്‍ത്തി. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുള്ള, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍മന്ത്രി സി.ടി.അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, മാലിക്ദീ നാര്‍ ജുമാമസ്ജിദ് ഖത്തീബ് കെ.എം. അബ്ദുല്‍ മജീദ് ബാഖവി, ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, ട്രഷറര്‍ സി.എം. മുഹമ്മദ്കുഞ്ഞി ഹാജി, മഹല്ല് പ്രസിഡണ്ട് കെ.എ. ഇബ്രാഹിം ഹാജി മുക്രി, എന്‍.എ. അബൂബക്കര്‍, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, പൂന അബ്ദുല്‍ റഹ്മാന്‍ ഹാജി, മൊയ്നുദ്ദീന്‍ കെ.കെ.പുറം, കെ.എസ്. അന്‍വര്‍ സാദത്ത്, ഹാഷിം കടവത്ത്, എന്‍.എ. അബ്ദുല്‍ ഖാദര്‍, ടി.എ. കുഞ്ഞഹമ്മദ്, കെ.എസ്.ഹബീബുള്ള ഹാജി, പുതിയപുര ശംസുദ്ദീന്‍, ടി.എ. ഷാഫി, കെ.എം. ബഷീര്‍ വോളിബോള്‍, മുഹമ്മദ്കുഞ്ഞി ഹാജി പള്ളം, ഹസൈനാര്‍ തളങ്കര, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹുസൈന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉറൂസിനോടനുബന്ധി ച്ചുള്ള മതപ്രഭാഷണ പരന്പര 14 ന് ആരംഭിക്കും.