Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, January 13, 2013

ജാമിഅ: ജൂബിലി സമാപന പൊതു സമ്മേളനം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി


ഫൈസാബാദ്: പട്ടിക്കാട് ജാമിഅ:നൂരിയ്യ: അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് വൈകിയിട്ട് നാല് മുതല്‍ പട്ടിക്കാട് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 
മേലാറ്റൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കാര്യവട്ടം-മാട് റോഡ്- മാനത്ത് മംഗലം വഴി പെരിന്തല്‍മണ്ണയിലെത്തണം. പാണ്ടിക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വലമ്പൂര്‍ റോഡ് - ഒരാടംപാലം- അങ്ങാടിപ്പുറം പ്രവേശിക്കണം. സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ പട്ടിക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, പള്ളിക്കുത്ത് സ്‌കൂള്‍ ഗ്രൗണ്ട്, പട്ടിക്കാട് മിനി സ്റ്റേഡിയം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

ജാമിഅ:നൂരിയ്യ: അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം ഇന്ന് വൈകിയിട്ട് ആറ് മുതല്‍ രാത്രി 11 വരെ ദര്‍ശന ടി.വി. തത്സമയം സംപ്രേഷണം ചെയ്യും.www.jamiatv.com, (Mobile) m.kicrlive.com ലും , കേരള ഇസ്‌ലാമിക് ക്ലാസ്‌റൂമിലും തത്സമയം ലഭ്യമാകും