Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, January 17, 2013

ഖാസിയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തി

കാസര്‍കോട്: ചെമ്പരിക്ക- മംഗലാപുരം ഖാസിയായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന സിബിഐയുടെ നിഗമനങ്ങളില്‍ പ്രതിഷേധിച്ചും, പുനരന്വേഷണം ആവശ്യപ്പെട്ടും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത ചില പ്രവര്‍ത്തകര്‍ നേതാക്കളുടെ വിലക്ക് ലംഘിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പിന്നീട് പോലീസ് ഇടപെട്ടതോടെയാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായത്. പ്രകടനത്തിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ആരിഫ് ദാരിമി ബദിര, എം.എ. ലത്തീഫ്, മുഹമ്മദ് ഫൈസി, മൊയ്തീന്‍ ചെര്‍ക്കള, സത്താര്‍ ചന്തേര, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, കെ.എം.ശറഫുദ്ദീന്‍, കെ.എല്‍ ഹമീദ് ഫൈസി, ഹനീഫ് ഹുദവി ദേലംപാടി, ഫാറൂഖ് കൊല്ലംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്തു മൗലവി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് അസ്ഹരി, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സുഹൈര്‍ അസ്ഹരി പള്ളംകോട് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.