Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Monday, January 21, 2013

വ്യാജ അഫിഡിവിറ്റ് മാർച്ച് വിജയിപ്പിക്കും

ത്രിക്കരിപ്പുർ: പ്രവാചകന്റെ പേരില്‍ അവതരിപ്പിച്ച വ്യാജകേശം ഉപയോഗിച്ചുള്ള ചൂഷണത്തിന്‌ അനുകൂലമായി നൽകിയ സത്യവാങ്‌മൂലം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി 31നു കാലത്ത്‌ 11 മണിക്കു കോഴിക്കോട്‌ സിറ്റി പോലിസ്‌ കമ്മീഷണറുടെ ഓഫിസിലേക്ക്‌  നടത്തുന്ന മാര്‍ച്ച്‌  വിജയിപ്പിക്കാൻ ത്രിക്കരിപ്പൂർ  മേഖല കമ്മിറ്റി തീരുമാനിച്ചു.
താജുദ്ധീൻ ദാരിമി പടന്ന,സുബൈർ ദാരിമി പടന്ന, ജാസിം ഉടുമ്പുന്തല,റമീസ് കൈകോട്ടുകടവ്,വഹാബ് മാണിയൂർ, ജുനൈദ് മാവിലാടം, സകരിയ്യ ഒരിയര,അഷ്റഫ് വെളുത്തപൊയ്യ, അൻസബ് മുനവ്വിർ ,മുജീബ് തലിച്ചാലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാഫിഹ് അസ്അദി അദ്ധ്യക്ഷത വഹിച്ചു.ഹാരിസ് ഹസനി മെട്ടമ്മൽ സ്വാഗതവും ഇബ് റാഹീം അസ്അദി നന്ദിയും പറഞ്ഞു.