തൃക്കരിപ്പൂര്‍ :
രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി
എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന
മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി ജനുവരി 26ന് കാസര്‍കോട്ട്
ടൗണില്‍ നടക്കും. പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി
പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണം ഉണ്ടായിരിക്കും. മനുഷ്യ ജാലികയുടെ
പ്രചരണത്തിന്റെ ഭാഗമായി മേഖലാതലത്തില്‍ സംഘടിപ്പിക്കുന്ന ജാലിക സന്ദേശയാത്ര
നാളെ (ബുധന്‍) നീലേശ്വരത്ത് സമാപിക്കും. മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച
സന്ദേശയാത്ര മഞ്ചേശ്വരം,കുമ്പള മേഖലകളില്‍ പര്യടനം നടത്തി മൊഗ്രാലില്‍
സമാപിച്ചു. പരിപാടി പയ്യക്കി ഇസ്ലാമിക്ക് അക്കാദമിയില്‍ നിന്നും ജാഥ
നായകന് മുഹമ്മദ് ഫൈസി കജയ്ക്ക് പതാക കൈമാറി സമസ്ത ജില്ല മുശാവറ അംഗം
പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ സാലുദ്
നിസാമി, എ.കെ.എം.അശ്റഫ്, മജീദ് ദാരിമി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന പരിപാടി സയ്യിദ് ഹാദി തങ്ങളുടെ
അധ്യക്ഷതയില്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം ചെയ്തു. ശരീഫ് നിസാമി
മുഗു, സഹദ് അങ്കടിമുഗര് സംബന്ധിച്ചു.
തൃക്കരിപ്പൂര്‍ മേഖല സന്ദേശയാത്ര ബീരിചേരി മഖാം സിയാറത്തോടെ ഹാരിസ്
ഹസനിക്ക് പതാക നല്കി താജുദ്ധീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു.
ബദിയടുക്ക-മുള്ളേരിയ മേഖല സന്ദേശയാത്ര അടിമ്പായി ജാറം സിയാറത്തോടുക്കൂടി
ജാഥ നായകന് ഹാശിം ദാരിമി ദേലമ്പാടിക്ക് പതാക കൈമാറി ജില്ല ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. സുബൈര്‍ ദാരിമി പൈക്ക, ആദം
ദാരിമി നാരമ്പാടി, ശരീഫ് ഹനീഫി, സിദ്ധീഖ് ബെളിഞ്ചം, റസ്സാഖ് അര്‍ശദി
കുമ്പടാജ, റഫീഖ് ചെര്‍ളടുക്ക, സുഹൈര്‍ അസ്ഹരി പള്ളങ്കോട് തുടങ്ങിയവര്‍
സംബന്ധിച്ചു. ജാഥ ബദിയടുക്ക,മുള്ളേരിയ മേഖലകളില്‍ പര്യടനം നടത്തി
മുള്ളേരിയയില്‍ സമാപിച്ചു.
സമാപന പരിപാടി സ്വാഗത സംഘ ട്രഷറര്‍ ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി
ഉല്‍ഘാടനം ചെയ്തു. മാലിക്ക്ദീനാറില് നിന്ന് ആരംഭിച്ച കാസര്‍കോട്-ചെര്‍ക്കള
മേഖല സന്ദേശയാത്ര ജാഥ നായകന് എന്‍.ഐ.ഹമീദ് ഫൈസിക്ക് പതാക കൈമാറി ജില്ല
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു.റഷീദ് ബെളിഞ്ചം,
ഹാരിസ് ദാരിമി ബെദിര,ബഷീര്‍ ദാരിമി തളങ്കര, ഇസ്മായില്‍ ദാരിമി, സലാം ഫൈസി
പേരാല്‍, മൊയ്തീന് ചെര്‍ക്കള സംബന്ധിച്ചു. സമാപന പരിപാടി
എസ്.പി.സലാഹുദ്ധീന്‍ ഉല്‍ഘാടനം ചെയ്തു.
ഇന്ന് നടക്കുന്ന ഉദുമ-കാഞ്ഞങ്ങാട് മേഖല വാഹനജാഥ ഹാരിസ് ദാരിമി ബെദിര ജാഥ
നായകന് ഉമ്മര്‍ തൊട്ടിക്ക പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.
കെ.എം.ശറഫൂദ്ധീന്‍,യൂസഫ് ഹുദവി മുക്കൂട്, മഹമ്മൂദ് ദേളി,താജുദ്ധീന്‍
ചെമ്പരിക്ക,ശരീഫ് മുഗു, യൂസുഫ് വെടിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന പരിപാടി ആറങ്ങാടിയില്‍ മൊട്രേ മുഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്തു.
നീലേശ്വരം-പെരുമ്പട്ട മേഖല സന്ദേശയാത്ര ജാഥ നായകന് മുഹമ്മദലി
നീലേശ്വരത്തിന് പതാക കൈമാറി എം.എ.ഖലീലും ഉല്‍ഘാടനം ചെയ്തു. ശമീര്‍
കുന്നുങ്കൈ സംബന്ധിച്ചു. സമാപന പരിപാടി കോട്ടപ്പുറത്ത് താജുദ്ധീന്‍ ദാരിമി
പടന്നയുടെ അധ്യക്ഷതയില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി ഉല്‍ഘാടനം ചെയ്തു.