Reporter:
ശരീഫ് കൂലേരി
[]
തൃക്കരിപ്പൂർ :
നാടിന്റെ ക്ഷാപമായ ബ്ലേഡ് മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ ശക്തമാകുന്നു.
തൃക്കരിപ്പൂരിലും പരിസരങ്ങളിലും ബ്ലേഡ് മാഫിയയുടെ കെണിയിൽ കുടുങ്ങി നിരവധി
കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് തലത്തിൽ ജനകീയപ്രതിരോധം സംഘടിപ്പിക്കാൻപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി
ബഷീർ ഈ മാസം 29ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ യോഗം വിളിച്ചിട്ടുണ്ട്. ബ്ലേഡ്
മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് പേക്കടത്തെ രണ്ട് സഹോദരിമാർ നാടുവിട്ട സംഭവവുമായി
ബന്ധപ്പെട്ട് പ്രാദേശീകമായി പഞ്ചായത്ത് അംഗം ശംസുദ്ദിൻ ആയിറ്റിയുടെ
നേതൃത്വത്തിൽ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കിയിരുന്നു. ബ്ലേഡ് മാഫിയക്കെതിരെ ജനകീയ
പ്രതിഷേധം ശക്തമായിട്ടും രാഷ്ട്രീയ നേതൃത്വം ബ്ലേഡ് മാഫിയക്കെതിരെ രംഗത്ത് വരാത്തത്
ജനങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. തൃക്കരിപ്പൂരില്‍ മാത്രം നിരവധി
കുടുംബങ്ങൾ ബ്ലേഡ് മാഫിയയുടെ കെണിയിൽ കുടുങ്ങി ദുരിതം പേറുന്നുണ്ട്. ഇവരിൽ പല
കുടുംബങ്ങളുടെയും ഭൂമിയും, വീടും ബ്ലേഡ് മാഫിയയുടെ കൈയ്യിലാണ്. വലിയപറമ്പ
പഞ്ചായത്തിലെ ഒരു കുടുംബം ബ്ലേഡ് മാഫിയയുടെ കെണിയിൽ കുടുങ്ങി സ്വന്തം വീട്
നഷ്ടപ്പെട്ട് വാടക വീട്ടില്‍ താമസമാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്