Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, April 4, 2013

പയ്യന്നൂർ കാറമേൽ മഖാം ഉറൂസ് ആരംഭിച്ചു.

പയ്യന്നൂർ: വടക്കെ മലബാറിലെ പ്രസിദ്ധമായ കാറമേൽ മഖാം ഉറൂസിന് തുടക്കമായി. സമസ്ത ജില്ലാ സെക്രട്ടറി മൗലാന മാണിയൂർ അഹമ്മദ് മൗലവിയുടെ നേതൃത്വത്തിൽ സിയാറത്ത് നടന്നു. തുടർന്ന് എൻ.അബ്ദുൾ അസീസ് ഹാജി കൊടിയുയർത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കെ.സി.കെ.അബ്ദുള്‍കരിം ഹാജി, എസ്.കെ.ഹംസ ഹാജി, പി.യൂസഫ്, എം.അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ഹനീഫ ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. 
വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് വാര്‍ഷികാഘോഷത്തിൽ സയ്യിദ് മശ് ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി ആയിപ്പുഴ, സാജി ഹുഷമീർ അൽ അസ്ഹരി ചേളാരി എന്നിവർ മുഖ്യാതിഥികളാകും.