Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, November 29, 2012

200 യൂണിറ്റിന് മുകളില്‍ അധിക നിരക്ക് ഈടാക്കണമെന്ന് വൈദ്യുതി ബോര്‍ഡ്.

 തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തണമെന്ന് വൈദ്യുതി ബോര്‍ഡ്. അധികവൈദ്യുതിക്ക് അധികനിരക്കും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും അടക്കമുള്ള നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു.

വൈദ്യുതി ബോര്‍ഡിന്റെ ഇന്നലെ ചേര്‍ന്ന ഫുള്‍ ബോര്‍ഡ് യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. നിര്‍ദേശങ്ങള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കും. കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തെ വീടുകളില്‍ പ്രതിമാസം ഉപയോഗിക്കാവുന്ന പരമാവധി വൈദ്യുതി 200 യൂണിറ്റായി പരിമിതപ്പെടുത്തും. ഇതില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ അതിന് അധിക നിരക്ക് നല്‍കേണ്ടി വരും.
വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. കഴിഞ്ഞ മൂന്നു മാസം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയ ശേഷം അതിന്റെ 75 ശതമാനം ഉപയോഗിക്കാന്‍ അനുവദിക്കും. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അധികനിരക്ക് നല്‍കേണ്ടി വരും.
വൈകുന്നേരത്തെ ലോഡ് ഷെഡിംഗ് സമയം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈകുന്നേരം ആറര മുതല്‍ പത്തര വരെ നടപ്പാക്കിയിട്ടുള്ള ലോഡ് ഷെഡിംഗ് ഇനി ആറു മുതല്‍ 10 വരെയാക്കും. ഇപ്പോഴത്തെ നിയന്ത്രണം വേണ്ട രീതിയില്‍ ഫലവത്തായില്ല. അതിനാല്‍ ലോഡ് ഷെഡിംഗ് ജൂണ്‍ ഒന്നു വരെ തുടരണം.
ലോഡ് ഷെഡിംഗ് സമയമാറ്റം കമ്മീഷന്‍ അംഗീകരിച്ചേക്കും. എന്നാല്‍, മറ്റു നിയന്ത്രണ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പിന് ശേഷമേ തീരുമാനമെടുക്കൂ.
താപവൈദ്യുതി വാങ്ങാന്‍ ചെലവാകുന്ന തുക കണ്ടെത്താനാണ് അധിക വൈദ്യുതിക്ക് അധിക നിരക്ക് എന്ന നിര്‍ദേശം ബോര്‍ഡ് വെക്കുന്നത്. നിലവിലെ നിരക്കനുസരിച്ച് അത് 11 രൂപ വരും.
അതായത് 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഒരു യൂണിറ്റിന് 11 രൂപ അധികമായി നല്‍കേണ്ടി വരും.