Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Tuesday, November 27, 2012

ഉജ്വല പ്രകടനത്തോടെ യൂത്ത് ലീഗ് സമ്മേളനം സമാപിച്ചു


തൃക്കരിപ്പൂര്‍: ബീരിച്ചേരിയില്‍ നിന്ന് ആരംഭിച്ച് തൃക്കരിപ്പൂര്‍ ടൌണില്‍ പൂര്‍ത്തിയായ പ്രകടനത്തോടെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന സമ്മേളനം സമാപിച്ചു. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതു സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
                സാമൂഹിക സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതില്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും ഭരണകൂടം അതിനു തയാറാവാത്ത സാഹചര്യം ഉണ്ട്. ഇതിനായി വിവിധ രാഷ്ട്രീയ സംഘടനാ കൂട്ടായ്മകള്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണം. പ്രത്യേക സമുദായം അനര്‍ഹമായത് നേടിയെന്ന ആക്ഷേപം വസ്തുതാ വിരുദ്ധമാണ്- അദ്ദേഹം പറഞ്ഞു.
                എ.ജി.സി.ശംശാദ് അധ്യക്ഷത വഹിച്ചു. അഡ്വ.ഫൈസല്‍ ബാബു, എ.ജി.സി.ബഷീര്‍, എ.അബ്ദു റഹിമാന്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, സത്താര്‍ വടക്കുമ്പാട്, പി.വി.മുഹമ്മദ്‌ അസ്‌ലം, എം.ശിഹാബ് എന്നിവര്‍ സംസാരിച്ചു. യു.പി.ഫായിസ് സ്വാഗതവും എ.ജി.മോഫിസ് നന്ദിയും പറഞ്ഞു.