ത്രിക്കരിപ്പൂർ: കാലം ഒരു സംഖ്യ യിൽ ഇന്ദ്രജാലം കാണിക്കുന്ന ദിവസമാണ് ഇന്ന് .12. 12. 12 ,12:12:12 തീയതിയും മാസവും വര്‍ഷവുമായി മൂന്ന് പന്ത്രണ്ടുകള്‍ സംഗമിക്കുന്ന അപൂര്‍വദിനം. നിരവധിപേര്‍ പുതിയ തുടക്കത്തിന് കാത്തിരിക്കുന്ന ദിവസം. ഷോപ്പിങ് മാളുകള്‍, കല്യാണമണ്ഡപങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തിരിക്കുന്ന ശുഭദിനം. എന്തിനേറെ പറയുന്നു, പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഈ ദിനത്തില്‍ നടത്താന്‍വേണ്ടി മാസങ്ങളോളം കാത്തിരുന്നവരുമുണ്ട്.
പുതിയ വാഹനം വാങ്ങി രജിസ്‌ട്രേഷന്‍ നടത്താന്‍ കാത്തിരുന്നവര്‍ക്കും സന്തോഷിക്കാം. അപൂര്‍വദിനം കണക്കിലെടുത്ത് ബുധനാഴ്ചയായിട്ടുകൂടി 12. 12. 12-ല്‍ രജിസ്‌ട്രേഷന്‍ സൗകര്യം മോട്ടോര്‍ വാഹനവകുപ്പ് അനുവദിച്ചിട്ടുണ്ട്. (സാധാരണ ബുധനാഴ്ചകളില്‍ ആര്‍.ടി.ഓഫീസുകളില്‍ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇല്ല വാഹനനികുതി പിരിവും മറ്റുള്ള കാര്യങ്ങളുമാണ് നടത്താറുള്ളത്.)
.