അബൂദാബി: യു.എ.ഇ പ്രസിഡന്റ്ശൈഖ്ഖലീഫബിന്‍സായിദ്അല്‍നഹ്‌യാനോടുള്ള സ്‌നേഹവുംവിധേയത്വവുംഅറിയിച്ച്200ഓളംലോകഭാഷകളില്‍സ്ഥാപിക്കുന്ന ലോകത്തെഏറ്റവുംവലിയപൈതൃകകവാടപദ്ധതിക്കഅബൂദാബികോര്‍ണിഷില്‍ തുടക്കമായി.
41ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റിന്റെ പ്രതിനിധിയും കള്‍ച്ചര്‍ ആന്റ് മീഡിയ സെന്റര്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ കാര്‍മികത്വത്തിലാണ് പുതിയ സ്‌നേഹ കവാടമൊരുങ്ങുന്നത്.
ഇതിന്റെ ചെറുപകര്‍പ്പിന്റെ പ്രകാശനം എമിറേറ്റ്‌സ് ഹെറിറ്റേജ് ക്‌ളബ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ നിര്‍വഹിച്ചു. തുടര്‍ന്ന്, എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ ശൈഖ് ഖലീഫയുടെ പേരും ചിത്രവും പതിച്ച ലോകത്തെ ഏറ്റവും വലിയ ഐ.ഡി കാര്‍ഡിന്റെ അനാഛാദനവും അദ്ദേഹം നിര്‍വഹിച്ചു. അറബി കലിഗ്രാഫിയുടെ 100 വ്യത്യസ്ത ഭാവങ്ങളില്‍ ശൈഖ് ഖലീഫയുടെ നാമവും ചിത്രവും ആലേഖനം ചെയ്ത കലിഗ്രഫി പ്രദര്‍ശനോദ്ഘാടനവും നടന്നു.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സ്‌നേഹവും ഔദാര്യവും പകര്‍ന്നു നല്‍കിയ ശൈഖ് ഖലീഫക്ക് ലോകം തിരിച്ചുനല്‍കുന്ന ആദരവും കടപ്പാടുമാണ് പദ്ധതിയെന്ന് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അഹ്മദ് സഈദ് അല്‍റുമൈസി പറഞ്ഞു. 25 മീറ്റര്‍ ഉയരത്തില്‍ ലോകോത്തര സാങ്കേതികതയുടെ മികവില്‍ ഒരുങ്ങുന്ന പൈതൃക കവാടത്തില്‍ സ്വദേശികളും വിദേശികളുമായ പ്രമുഖ കലാകാരന്‍മാര്‍ ശൈഖ് ഖലീഫയുടെ നാമം അവരുടെ ഭാഷകളില്‍ മുദ്രണം ചെയ്യും.
ലോകത്തു തന്നെ ഇത്തരം സംരംഭം ആദ്യമാണെന്നതിനാല്‍ നഗരത്തിലെ പുതിയ ടൂറിസ്റ്റ് കേന്ദ്രമായി ഏറ്റവുമെളുപ്പത്തില്‍ ഇത് മാറുമെന്നാണ് പ്രതീക്ഷ.
മീഡിയ സെന്ററിനു പുറമെ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ കെയര്‍, യു.എ.ഇ യൂനിവേഴ്‌സിറ്റി, ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍പ്രൈസസ് ഡിവലപ്‌മെന്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.