Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, December 2, 2012

മണല്‍ കടത്തുന്നതിനെതിരെ ജമാഅത്ത് രംഗത്ത്

കീഴൂര്‍: കീഴൂരില്‍ കുട്ടികളെ ഉപയോഗിച്ച് മണല്‍ കടത്തുന്നതിനെതിരെ ജമാഅത്ത് രംഗത്ത് വന്നു. കീഴൂര്‍ ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നടന്ന ജുമാ നമസ്‌കാരത്തിന് ശേഷം കീഴൂര്‍ ജമാഅത്ത് സെക്രട്ടറി കെ.എം. ഹംസയാണ് ജമാഅത്തിന്റെ തീരുമാനങ്ങള്‍ വായിച്ചറിയിച്ചത്. 
sand-sacks-
കീഴൂരിലെ കുട്ടികളെ ഉപയോഗിച്ച് വ്യാപകമായി മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജമാഅത്ത് ഇതിനെതിരെ രംഗത്ത് വന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരുതരത്തിലും മണല്‍ കടത്തിന് വിടരുതെന്ന് ജമാഅത്ത് രക്ഷിതാക്കളെ ഓര്‍മ്മിപ്പിച്ചു. കുട്ടികളെ ഉപയോഗിച്ച് മണല്‍ ചാക്കുകളില്‍ നിറച്ച് തലച്ചുമടായി പ്രത്യേക സ്ഥലത്ത് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ഒരു ദിവസം തന്നെ 1,500 രൂപ വരെ കുട്ടികള്‍ക്ക് മണല്‍ കടത്തിലൂടെ വരുമാനമുണ്ടാകുന്നുവെന്നാണ് ജമാഅത്ത് കണക്കാക്കിയത്. 

പഠന സംബന്ധമായ ആവശ്യത്തിന് വേണ്ടിയാണ് മണല്‍ കടത്തുന്നതെന്നാണ് പല കുട്ടികളും ഇതിന് ന്യായീകരണമായി പറയുന്നത്. പഠനത്തിന് സഹായം ആവശ്യമുള്ളവര്‍ ജമാഅത്തിനെ സമീപിക്കണമെന്നാണ് സെക്രട്ടറി ജുമാ നമസ്‌കാരത്തിന് ശേഷം മഹല്ല് നിവാസികളോട് നിര്‍ദ്ദേശിച്ചത്. ആയിരങ്ങള്‍ കൈയ്യില്‍ വരുന്ന ചിലകുട്ടികള്‍ ലഹരി വസ്തുക്കളും, മയക്കുമരുന്നും മറ്റും ഉപയോഗിച്ച് വരുന്നതായി നാട്ടുകാര്‍ ജമാഅത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വില കൂടിയ ഫോണുകളും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് കുട്ടികള്‍ വഴി തെറ്റാന്‍ കാരണമാകുന്നു. 

മണല്‍ കടത്ത് പിടികൂടാനെത്തുന്ന പോലീസിനോടും മറ്റും ധിക്കാരപരമായി പെരുമാറുന്നത് അവസാനിപ്പിച്ച് ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ജീവിക്കണമെന്ന് ജമാഅത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കി. 
കീഴൂരില്‍ 24 മണിക്കൂറും പോലീസ് കാവലുണ്ടെങ്കിലും ചില പോലീസുകാര്‍ക്ക് വന്‍തുക നല്‍കിയാണ് മണല്‍ ലോബികള്‍ മണല്‍ കടത്തുന്നത്. ബൈക്കുകളിലും മറ്റും മണല്‍ ചാക്കുകളില്‍ നിറച്ച് മേല്‍പ്പറമ്പിലെത്തിക്കുന്ന സംഘവും സജീവമാണ്. മണല്‍ ചാക്കുകള്‍ എത്തിക്കുന്ന ദൂരം കൂടുന്തോറും പണവും കൂടുതല്‍ ലഭിക്കുന്നു. 

ഒരു ചാക്ക് മണല്‍ കടല്‍ക്കരയില്‍ നിന്നും ഏതാനും മീറ്റര്‍ ദൂരയുള്ള മണല്‍ ലോബികളുടെ കേന്ദ്രത്തില്‍ എത്തിച്ചാല്‍ ചാക്ക് ഒന്നിന് 30 മുതല്‍ 35 രൂപ വരെ ലഭിക്കുന്നു. ഒരു കുട്ടി തന്നെ 40 ചാക്ക് മണല്‍ കടത്തുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.