Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, December 2, 2012

പോലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നു

തൃക്കരിപ്പൂര്‍: ആയിറ്റി പോലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നു. പരിശോധനക്ക് അധികൃതരെത്തി. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആയിറ്റിയില്‍ തീരദേശ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാസര്‍കോട് തീരദേശപോലീസ് അധികൃതര്‍ ആയിറ്റിയിലെത്തി പരിശോധന നടത്തി. ആയിറ്റിയില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നതിന് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലത്തേക്ക് 1.85 ലക്ഷംരൂപ ചെലവഴിച്ച് റോഡും നിര്‍മിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല. കഴിഞ്ഞ ആഴ്ച ആയിറ്റി വാര്‍ഡ്‌മെമ്പര്‍ ശംസുദ്ദീന്‍ ആയിറ്റി ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കാസര്‍കോട് എസ്.ഐ. ശേഖരന്‍, എ.എസ്.ഐ. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലപരിശോധനക്കെത്തിയത്