Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, December 6, 2012

(കെ.എ.ടി.എഫ്‌) പദയാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു.


തൃക്കരിപ്പൂര്‍: സര്‍ക്കാറിണ്റ്റെ ഗുണമേന്‍മയക്ക്‌ ശക്തി പകരുക, ഭാഷാഅധ്യാപകരുടെ പ്രശ്നം പരിഹരിക്കുക, അറബിക്‌ സര്‍വകലാശാല സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി കേരള അറബിക്‌ ടീച്ചേഴ്സ്‌ ഫെഡറേഷന്‍ (കെ.എ.ടി.എഫ്‌) നടത്തുന്ന ഏകദിന പദയാത്രയുടെ ഭാഗമായി കെ.എ.ടി.എഫ്‌ ചെറുവത്തൂറ്‍ ഉപജില്ല പദയാത്ര സംഘടിപ്പിച്ചു. സൌത്ത്‌ തൃക്കരിപ്പൂരില്‍ സത്താര്‍ വടക്കുമ്പാട്‌ ഉദ്ഘാടനം ചെയ്ത പദയാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു. സമാപന സമ്മേളനം തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്‌ ജില്ലാ ഖജാഞ്ചി വി പി താജുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. എ ജി ആഷിഖ്‌, അബ്ദുല്‍സലാം അരിയില്‍, അന്‍വര്‍ സാദാത്ത്‌ സംസാരിച്ചു.