Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Friday, December 7, 2012

ചെര്‍ക്കള ടൌണില്‍ രണ്ട് കടകൾ കത്തി നശിച്ചു


കാസര്‍കോട്: ചെര്‍ക്കള ടൌണില്‍ രണ്ട് കടകളും ഉളിയത്തടുക്കയില്‍ ഒരു ചായക്കടയും കത്തിനശിച്ചു. തീവെച്ചതാണെന്നാണ് സംശയിക്കുന്നത്. ചെര്‍ക്കള പാടി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന പാടിയിലെ കെ. കുഞ്ഞ്മ്പു നായരുടെ പച്ചക്കറി കടയും കെ.എന്‍ ഗോപിയുടെ പഴം, ബേക്കറി കടയുമാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരമണിക്കാണ് സംഭവം. പെട്രോള്‍ ഒഴിച്ച് തീവെച്ചതാണെന്ന് സംശയം. കുഞ്ഞ്മ്പുനായര്‍ക്ക് അരലക്ഷത്തില്‍പരം രൂപയും ഗോപിക്ക് ഒരു ലക്ഷത്തില്‍ പരം രൂപയുടേയും നഷ്ടം സംഭവിച്ചു. കുഞ്ഞ്മ്പു നായരെ പുലര്‍ച്ചെ ഒരാള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് തീപടരുന്ന വിവരം പറഞ്ഞത്. ചെര്‍ക്കളയിലെത്തുന്പോള്‍ ഫയര്‍ഫോഴ്സ് തീഅണക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി 9 മണിക്കാണ് ഇരുവരും കടകളടച്ച് വീട്ടിലേക്ക് പോയത്. 
തീവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. വ്യാപാരികള്‍ സംഭവത്തില്‍പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തത്തി. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് സംഭവം അന്വേഷിക്കുന്നു. ഉളിയത്തടുക്കയില്‍ ചായക്കട ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കത്തിനശിച്ചത് ഉളിയത്തടുക്ക ചൌക്കി റോഡിലെ കൃഷ്ണന്‍റെ കടയാണ് കത്തിനശിച്ചത്. സമീപത്ത് നിന്നും മണ്ണെണ്ണയുടെ ഒരു കുപ്പി കണ്ടെടുത്തു. മണ്ണെണ്ണ ഒഴിച്ച് തീവെച്ചതാണെന്ന് സംശയിക്കുന്നു. 3000 ത്തില്‍പരം രൂപയുടെ നഷ്ടംകണക്കാക്കുന്നു. തീവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.