Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Monday, December 10, 2012

കു­ഞ്ഞന്‍ എ.ടി.എം

വ­യ­നാട്: സ­ബ്‌­സി­ഡി­കള്‍ ബാ­ങ്ക് വ­ഴി വി­തര­ണം ചെ­യ്യു­മ്പോള്‍ ബാ­ങ്കില്ലാ­ത്ത സ്ഥ­ല­ങ്ങ­ളില്‍ എ­ന്തു­ചെയ്യും എ­ന്ന­തി­നു­ള്ള ഉ­ത്ത­ര­വു­മാ­യി കു­ഞ്ഞന്‍ എ.ടി.എം.വ­രു­ന്നു. ബാ­ങ്ക് സൗ­ക­ര്യ­മില്ലാ­ത്ത പ്ര­ദേ­ശ­ങ്ങ­ളില്‍ സ­ബ്‌­സി­ഡി തു­ക­യു­മാ­യി എ.ടി.എ­മ്മു­കള്‍ എ­ത്തു­ക­യാ­ണ്, ഉ­പ­ഭോ­ക്താക്ക­ളെ തേടി.

ബ­സ്സി­ലെ ടിക്ക­റ്റ് മെ­ഷീ­നി­ന്റെ വ­ലു­പ്പ­മു­ള്ള എ.ടി.എ­മ്മു­മാ­യി ബാ­ങ്ക് നി­യോ­ഗി­ക്കു­ന്ന ആള്‍ ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ അ­ടു­ത്തെ­ത്തും.പിന്‍­വ­ലി­ക്കു­ന്ന തു­ക മെ­ഷീ­നി­ല­ടി­ച്ച് സ്വീ­ക­രി­ക്കു­ന്ന­തോ­ടെ അ­ക്കൗ­ണ്ടി­നെ കു­റി­ച്ചു­ള്ള വി­വ­ര­ങ്ങള്‍ മെ­ഷീന്‍ മ­ല­യാ­ള­ത്തില്‍ വി­ളി­ച്ച് പ­റ­യും. നി­ര­ക്ഷ­രര്‍ക്കും ഇ­തുവ­ഴി അ­ക്കൗ­ണ്ടി­ലെ വി­വ­ര­ങ്ങള്‍ അ­റി­യാന്‍ സാ­ധി­ക്കും.

പ­ണം കൈ­മാ­റുന്ന­ത് പ­ക്ഷെ യ­ന്ത്ര­മാ­യി­രി­ക്കില്ല. യ­ന്ത്ര­ത്തോ­ടൊ­പ്പം വ­ന്ന വ്യ­ക്തി­യാ­യി­രി­ക്കും. വ­യ­നാ­ട്ടില്‍ തൊ­ഴി­ലു­റ­പ്പ് പദ്ധ­തി തൊ­ഴി­ലാ­ളിള്‍ക്ക് ഈ വി­ധ­ത്തില്‍ പ­ണം കൈ­മാ­റു­ന്നുണ്ട്. ഒ­രു ബ­യോ­മെ­ട്രി­ക് എ.ടി.എം.കാര്‍­ഡാണ് ഈ സേവ­നം ല­ഭ്യ­മാ­കു­ന്ന­തി­നാ­യി അ­ക്കൗ­ണ്ട് ഉ­ട­മ­കള്‍­ക്ക് നല്‍­കു­ന്നത്.

ബാ­ങ്കു­ക­ളില്ലാ­ത്ത ജില്ല­യി­ലെ നാ­ല് പ്ര­ദേ­ശ­ങ്ങ­ളില്‍ വിവി­ധ ബാ­ങ്കുകള്‍ ഈ സൗ­കര്യം ഏര്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്ന് ലീ­ഡ് ബാ­ങ്ക് മാ­നേ­ജര്‍ അ­റി­യിച്ചു.