Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Monday, December 10, 2012

കരിപ്പൂരിലേക്ക് പ്രതിദിന സര്‍വ്വീസ്


ദുബായ്: കരിപ്പൂരിലേക്ക്  പ്രതിദിന സര്‍വ്വീസ് ആരംഭിക്കാന്‍ യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ റാക് എയര്‍വെയ്‌സ് തീരുമാനിച്ചു. ഡിസംബര്‍ പതിനഞ്ചു മുതല്‍ പ്രതിദിന സര്‍വ്വീസ് തുടങ്ങും. നിലവില്‍ ആഴ്ചയില്‍ നാലു ദിവസമാണ് റാക് എര്‍വെയ്‌സ് കരിപ്പൂരിലേക്ക് സര്‍വ്വീസ് നടത്തുന്നത്.വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്നും രാത്രി 8.15നാണ് വിമാനം പുറപ്പെടുക. വെള്ളിയാഴ്ചകളില്‍ 10.15ന് വിമാനം പുറപ്പെടും. യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന അനുസരിച്ച് മികച്ച സേവനം ഉറപ്പാക്കാനാണ് പ്രതിദിന സര്‍വ്വീസ് തുടങ്ങുതെന്ന് റാക് എയര്‍ സി.ഇ.ഒ ജോ ബ്രെഫോര്‍ഡ് അറിയിച്ചു.