Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Friday, February 8, 2013

മാര്‍ഗ്ഗം നോക്കാതെ പണം സമ്പാദിക്കാനാണ്‌ ചിലരുടെ ശ്രമം: എ ജി സി ബഷീര്‍

തൃക്കരിപ്പൂര്‍ : ശരിയായ വഴിക്കല്ലാതെ പണം സമ്പാദിക്കാനാണ്‌ ചിലരുടെ ശ്രമമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു . റെയിഞ്ച്  സംയുക്ത നബിദിന സമ്മേളനത്തിന്റെ ഭാഗമായി മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ആദര്‍ശ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ഗം ഏതെന്ന് നോക്കാതെ പലരും ചേരി ബിസിനസില്‍ പണം നിക്ഷേപിച്ചത് ആര്‍ത്തിമൂലമാണ്‌ , നിക്ഷേപിച്ചവരില്‍ നല്ല അറിവുള്ള പണ്ഡിതന്മാര്‍ വരെയുണ്ടെന്ന് ബഷീര്‌ കൂട്ടിച്ചേര്‍ത്തു, ലക്ഷത്തിന്‌ 7000 വും അതില്‍ കൂടുതലും വാഗ്ദാനം ചെയ്തപ്പോള്‍ പലരും ഇതില്‍ കുടുങ്ങി, കെട്ടുതാലി വിറ്റും, വീട് പണയപ്പെടുത്തിയും പലരും നിക്ഷേപിച്ചു. ഇതിന്റെ പേരില്‍ പല കുടുമ്പങ്ങളിലും വിവാഹ മോചനം വരെ നടക്കാന്‍ സാധ്യതയുണ്ടെന്ന് ബഷീര്‌ കൂട്ടിചേര്‌ത്തു.