Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Friday, February 8, 2013

തൃക്കരിപ്പൂര്‍ റെയിഞ്ച് നബിദിന സമ്മേളനത്തിന്‌ തുടക്കമായി

തൃക്കരിപ്പൂര്‍ : റെയിഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്രസമാനേജ്മെന്റ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന്‌ വെള്ളിയാഴ്ച്ച തുടക്കമായി. വെള്ളിയാഴ്ച്ച അസര്‍  നമസ്ക്കാരാനന്തരം സ്വാഗത സംഘം ട്രഷറര്‍ ടി കെ അബ്ദുല്‍ ജലീല്‍ ഹാജി പതാക ഉയര്‌ത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ചത്.തുടര്‍ന്ന്‍ വൈകിയിട്ട് 7മണിക്ക് ആദര്‍ശ വിശദീകരണ  യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍  ഉദ്ഘാടനം ചെയ്തു.