Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, March 31, 2013

വ്യാജ കേശം; സമസ്ത കക്ഷി ചേർന്നു: വിശദമായ റിപ്പോർട്ട്‌ നൽകാൻ സർക്കാറിന് അഡ്വക്കറ്റ്‌ ജനറലിന്റെ നിർദേശം

എറണാകുളം : വ്യാജ കേശം സംബന്ധിച്ചു വിശദമായ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ്‌ ജനറല്‍ ഓഫിസ്‌ സര്‍ക്കാരിനു നിർദ്ദേശം നൽകി. കേശത്തിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍
സമര്‍പ്പിച്ചിരിക്കുന്ന ഹരജിയിൽ സമസ്‌തയെ  പ്രതി നിധീകരിച്ച് സമസ്ത കേരള ജംയ്യത്തുല്‍ മുഅല്ലിമീൻ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌ വി കക്ഷിചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാൻ എ.ജി ഓഫിസില്‍ നിന്നു സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കേശം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന്‍ കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുടെ പ്രസംഗത്തിന്റെ ഓഡിയോ സി.ഡിയും ഹാജരാക്കിയിരുന്നു.
പള്ളി പണിയുന്നതിനായി ധനസമാഹരണം നടത്തുന്നതരത്തിലുള്ള പ്രസംഗത്തിന്റെ സി.ഡിയാണു കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്‌. ഇസ്‌ലാം മതം പ്രവാചകന്റെ തലമുടിയെ കച്ചവടമാക്കാന്‍ അനുവദിക്കുന്നില്ല. പാവപ്പെട്ട, വിദ്യാഭ്യാസമില്ലാത്തവരുടെ മതവികാരത്തെ സ്വാർത്വതാൽപര്യത്തിന്‌ വേണ്ടി ഉപയോഗിക്കുന്നതു തടയണമെന്ന വടകര സോദേശി യു. സി. അബുവിന്റെ  ഹരജിയിലാണു സമസ്‌ത കേരള ജംയ്യത്തുൽ മുഅല്ലിമീൻ കക്ഷിചേര്‍ന്നിട്ടുള്ളത്‌.