സർക്കാരിന്റെ വഞ്ചനക്ക് കൂട്ടു നിന്നത് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെന്ന് വെളിപ്പെടുത്തൽ
കോഴിക്കോട്: വ്യാജകേശം
ഉപയോഗിച്ചുള്ള ആത്മീയ ചൂഷണം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ വാഗ്ദാന
ലംഘനത്തിനും ചൂഷനതിനുമെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി
സംഘടിപിച്ച പ്രതിഷേധ റാലിയിൽ പ്രവാചക സ്നേഹികളുടെ പ്രതിഷേധമിരമ്പി.
വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം
നടത്താമെന്നും ഹൈക്കോടതിയില്‍ സമർപ്പിക്കപ്പെട്ട കള്ള സത്യവാങ്മൂലം
തിരുത്തി സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ്
ലംഘിക്കപെട്ടതിനെതിരെയാണ് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നട ന്നത്.
ലക്ഷ്യം കാണുന്നതു വരെ സമര പരമ്പര തീർക്കുമെന്ന പ്രഖ്യാപനവുമായി
രംഗത്തിറങ്ങിയ സംഘടനയുടെ പ്രഥമ സൂചനാ സമരമാണ്
ഇപ്പോൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ഈ സമരം ബന്ധപ്പെട്ടവർ ഉൾക്കൊണ്ട് തങ്ങൾക്കു നല്കിയ ഉറപ്പ്
പാലിക്കുന്നില്ലെങ്കിൽ സമരം സമസ്ത ഏറ്റെടുക്കുമെന്നും അത് എല്ലാവർക്കും
ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉൽഘാടനം നിർവഹിച്ച ശൈഖുനാ പ്രൊഫ. ആലിക്കുട്ടി
മുസ്ലിയാർ മുന്നറിയിപ്പ് നൽകി.
വ്യാജ കേശവുമായി ബന്ധപ്പെട്ടുണ്ടായ വാഗ്ദത്ത ലങ്നത്തിലും സര്‍ക്കാരിന്റെ
വഞ്ചനക്കും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കേന്ദ്രം മന്ത്രി
പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് തങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്ന് നേതാക്കൾ
പറഞ്ഞു. മുസ്ലിം ലീഗിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും മറന്ന്
വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണു കുഞ്ഞലി
ക്കുട്ടിക്കുള്ളതെങ്കിൽ ബന്ധപ്പെട്ട വേറെ ടാൻ ഇനി ഏറെ അഹങ്കരിക്കേണ്ടി
വരില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളൊന്നും അടഞ്ഞ അദ്ധ്യായങ്ങളല്ലെന്നും അവ
ഓര്‍മ്മിക്കണമെന്നും ഉമര്‍ ഫൈസി അടക്കമുള്ള ചില നേതാക്കള്‍ പ്രത്യേകം
ഓര്‍മ്മിപ്പിച്ചു.
പ്രതിഷേധ സംഗമത്തിന്റെ ഉൽഘാടനം ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ
വൈകീട്ട് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍
നിന്നും ആരംഭിച്ച പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച്
ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
തുടർന്നായിരുന്നു പ്രതിഷേധ സംഗമം നടന്നത്
സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം സമസ്ത ഏറ്റെടുക്കും: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍
| SKSSF പ്രതിഷേധ റാലിക്കു ശേഷം നടന്ന പ്രതിഷേധ സമ്മേളനം സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
കോഴിക്കോട്:
പ്രവാചകന്റെ പേരില്‍ വ്യാജകേശം ഉപയോഗിച്ചുള്ള ചൂഷണത്തിനനുകൂലമായ നിലപാട്
സര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
ഏറ്റെടുക്കുമെന്ന് സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍
പ്രസ്താവിച്ചു. പ്രതിഷേധ റാലിയെ തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേശത്തിന് പുറമെ പ്രവാചകന്റെ കബറിടത്തിലേതെന്ന പേരില്‍ മണ്ണ് കൊണ്ടുവന്നും
ചൂഷണം തുടരുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് പ്രോത്സാഹനം തുടര്‍ന്നാല്‍
ശക്തമായ ജനകീയ പ്രചാരണത്തിലൂടെ പ്രക്ഷോഭം ശക്തിപ്പെടുത്തും.
സമസ്തക്ക് കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുകളും മറ്റു
സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജനകീയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം
കുറിക്കും. സംസ്ഥാനത്തെ ചില പള്ളി മദ്‌റസകള്‍ കയ്യേറാന്‍ ശിഥിലീകരണ
ശക്തികള്‍ നടത്തുന്ന അതിക്രമങ്ങളിലും സര്‍ക്കാര്‍ പക്ഷപാതപരമായ സമീപനമാണ്
സ്വീകരിക്കുന്നത്. സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍
കനത്ത വില നല്‍കേണ്ടിവരും- അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസ്ഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
അധ്യക്ഷത വഹിച്ചു. ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ് , ഓണംപിള്ളി
മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രസംഗിച്ചു. സത്താര്‍
പന്തലൂര്‍ സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
റാലിക്ക് ഓണംപിള്ളി മുഹമ്മദ് ഫൈസി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഹബീബ് ഫൈസി
കോട്ടോപ്പാടം, നവാസ് പാനൂര്‍, അബ്ദുള്ള കുണ്ടറ, അയ്യൂബ് കൂളിമാട്, ജി.എം
സലാഹുദ്ദീന്‍ ഫൈസി വല്ലപുഴ, മുസ്തഫ അഷ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി
വെള്ളായിക്കോട്, അബ്ദുല്‍ ഖാദര്‍ ഫൈസി, ശാഹിദ് കോയ തങ്ങള്‍ തൃശ്ശുര്‍,
ആശിഖ് കുഴിപ്പുറം, മജീദ് ഫൈസി ഇന്ത്യനൂര്‍, സുബൈര്‍ മാസ്റ്റര്‍,
അബ്ദുസ്സലാം ദാരിമി കിണവക്കല്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍,
കെ.എന്‍.എസ് മൗലവി, ഒ.പി.എം അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
| തിങ്ങി നിറഞ്ഞ സദസ്സ് |