കോഴിക്കോട്: വെള്ളിയാഴ്ചകളിൽ നടക്കുന്ന സി.ബി.എസ്.ഇ പരീക്ഷകളുടെ സമയം പുന:ക്രമീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കേന്ദ്ര സർക്കാറിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചകളിലെ പരീക്ഷ സമയം രാവിലെ 10:30 മുതൽ 1:30 വരെ ആയതിനാൽ മുസ് ലിം വിദ്യാർത്ഥികൾക്ക് ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.
ആയിരക്കണക്കിനു മുസ് ലിം വിദ്യാർത്ഥികൾ നേരിടുന്ന ഈ പ്രശ് നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ശശി തരൂരിന്ന് ജനറൽ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി നിവേദനം അയച്ചു.