Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, March 7, 2013

സി.ബി.എസ്.ഇ പരീക്ഷ സമയം പുന: ക്രമീകരിക്കണം: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല

ത്രിക്കരിപ്പൂർ: വെള്ളിയാഴ്ചകളിൽ നടക്കുന്ന സി.ബി.എസ്.ഇ  പരീക്ഷകളുടെ സമയം പുന:ക്രമീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല കമ്മിറ്റി  ആവശ്യപ്പെട്ടു.  വെള്ളിയാഴ്ചകളിലെ  പരീക്ഷ  സമയം രാവിലെ 10:30 മുതൽ 1:30 വരെ ആയതിനാൽ മുസ്ലിം വിദ്യാർത്ഥികൾക്ക്  ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.
          മുസ്ലിം വിദ്യാർത്ഥികൾ നേരിടുന്ന ഈ പ്രശ് നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രീയ കക്ഷി നേതാക്കളോട് മേഖല കമ്മിറ്റി അഭ്യർത്ഥിച്ചു.