Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Tuesday, April 23, 2013

എസ്എസ്എല്‍സി ഫലം ബുധനാഴ്ച(25-04-13)

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽ.സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി അറിയിച്ചു. 
56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിർണയം.ഇതോടെ റെക്കോർഡ് സമയത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കഴിയും. കഴിഞ്ഞ വർഷം ഏപ്രിൽ28നായിരുന്നു ഫലം പ്രഖ്യാപിച്ചത്.
4.79 ലക്ഷം കുട്ടികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയത്. മാര്‍ച്ച് 23 ന് തീർന്ന പരീക്ഷയുടെ ഫലം ഇപ്രാവശ്യം റെക്കോര്‍ഡ് വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച 11.30 ന് വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 
മൂന്ന് മേഖലകളായി തിരിച്ചായിരുന്നു മൂല്യനിർണയ ക്യാമ്പ് നടത്തിയത്. ആകെ 54 ക്യാമ്പുകള്‍ പ്രവർത്തിച്ചു. 12,500 അധ്യാപകര്‍ മൂല്യനിർണയ ക്യാമ്പിൽ എത്തി. ഏപ്രിൽ ഒന്നിന് തുടങ്ങിയ മൂല്യനിർണയം 15 ന് പൂർത്തിയായി. കഴിഞ്ഞ വർഷം 93 ശതമാനമായിരുന്നു വിജയം. അത് റെക്കോർഡായിരുന്നു. ഈ വര്‍ഷവും വിജയശതമാനം കുറയാന്‍ സാധ്യതയില്ല. മാത്രമല്ല നേരിയ വർധനയെങ്കിലും ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ചൊവ്വാഴ്ച പരീക്ഷാബോർഡ് യോഗം ചേരും. ഈ യോഗത്തിലാണ് ഏതെങ്കിലും വിഷയത്തിന് മോഡറേഷൻ നൽകണമോയെന്ന് തീരുമാനിക്കുക. എന്നാൽവർഷങ്ങളായി വിജയശതമാനം ഉയർന്നുനിൽക്കുന്നതിനാൽ മോഡറേഷൻ നൽകാറില്ല. മൂല്യനിർണയം ഉദാരമായ രീതിയിലുമായിരുന്നു. 
ഈ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും-keralapareeshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in