പാണ്ഡിത്യത്തിന്റെ ഗാംഭീര്യവും ലാളിത്യത്തിന്റെ പ്രതീകവുമായി
ദീനീ പ്രബോധന മേഖലയിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന ഉസ്താദ് ടി.കെ.എം ബാവ മുസ്‌ല്യാരും
നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. കേരളക്കരയിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ ദശയോട്
ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഖാസി സ്ഥാനത്ത് മുപ്പത് വർഷം ജ്വലിച്ചു നിന്ന
ബാവ മുസ്‌ല്യാരുടെ വിയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വലിയ നഷ്ടമാണ്. ഞങ്ങളുടെ
വന്ദ്യപിതാവ് പൂക്കോയ തങ്ങളുമായും ശേഷം സഹോദരന്‍ ശിഹാബ് തങ്ങളുമായും ബാവ മുസ്‌ല്യാര്‍ക്കുള്ള
അടുപ്പം കാരണം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിനും ഏറെ പഴക്കമുണ്ട്. ഇസ്‌ലാംമത വിദ്യാഭ്യാസ
ബോര്‍ഡിലൂടെയും അല്ലാതെയുമായി നിരന്തരം ആ ബന്ധം ഇപ്പോഴും തുടരുന്നു. കാസര്‍കോട് മാലിക്
ദീനാര്‍ ഉറൂസ് പരിപാടിക്ക് എല്ലാ വര്‍ഷവും പങ്കെടുക്കാന്‍ അവസരമുണ്ടാവുക വഴി ആ ബന്ധം
കൂടുതലായി. സ്‌നേഹവും വലിയ ബഹുമാനവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അനുഭവിച്ചവരാണ്
നേതാക്കളും അനുയായികളും. ഏതു ചെറിയ പ്രവര്‍ത്തകനോടും വാത്സല്യത്തോടെ മാത്രം പെരുമാറുന്ന
ബാവ മുസ്‌ല്യാര്‍ മികച്ച സംഘാടകനും ഉത്തമ പണ്ഡിതനുമായിരുന്നു. ശൈഖുനാ കോട്ടുമല ഉസ്താദിന്റെ
പരപ്പനങ്ങാടി ദര്‍സിലെ പ്രമുഖ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു.Flash News
Latest News:
Tuesday, June 18, 2013
ലാളിത്യത്തിന്റെ പ്രതീകമായ ബാവ മുസ്‌ലിയാർ : ഹൈദരലി ശിഹാബ് തങ്ങള്‍
പാണ്ഡിത്യത്തിന്റെ ഗാംഭീര്യവും ലാളിത്യത്തിന്റെ പ്രതീകവുമായി
ദീനീ പ്രബോധന മേഖലയിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന ഉസ്താദ് ടി.കെ.എം ബാവ മുസ്‌ല്യാരും
നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. കേരളക്കരയിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ ദശയോട്
ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഖാസി സ്ഥാനത്ത് മുപ്പത് വർഷം ജ്വലിച്ചു നിന്ന
ബാവ മുസ്‌ല്യാരുടെ വിയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വലിയ നഷ്ടമാണ്. ഞങ്ങളുടെ
വന്ദ്യപിതാവ് പൂക്കോയ തങ്ങളുമായും ശേഷം സഹോദരന്‍ ശിഹാബ് തങ്ങളുമായും ബാവ മുസ്‌ല്യാര്‍ക്കുള്ള
അടുപ്പം കാരണം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിനും ഏറെ പഴക്കമുണ്ട്. ഇസ്‌ലാംമത വിദ്യാഭ്യാസ
ബോര്‍ഡിലൂടെയും അല്ലാതെയുമായി നിരന്തരം ആ ബന്ധം ഇപ്പോഴും തുടരുന്നു. കാസര്‍കോട് മാലിക്
ദീനാര്‍ ഉറൂസ് പരിപാടിക്ക് എല്ലാ വര്‍ഷവും പങ്കെടുക്കാന്‍ അവസരമുണ്ടാവുക വഴി ആ ബന്ധം
കൂടുതലായി. സ്‌നേഹവും വലിയ ബഹുമാനവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അനുഭവിച്ചവരാണ്
നേതാക്കളും അനുയായികളും. ഏതു ചെറിയ പ്രവര്‍ത്തകനോടും വാത്സല്യത്തോടെ മാത്രം പെരുമാറുന്ന
ബാവ മുസ്‌ല്യാര്‍ മികച്ച സംഘാടകനും ഉത്തമ പണ്ഡിതനുമായിരുന്നു. ശൈഖുനാ കോട്ടുമല ഉസ്താദിന്റെ
പരപ്പനങ്ങാടി ദര്‍സിലെ പ്രമുഖ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു.