തൃക്കരിപ്പൂർ : പണ്ഡിത
തറവാട്ടിലെ ലാളിത്യത്തിന്റെയും
വിനയത്തിന്റെയും നിറസാനിദ്ധ്യവും കളങ്കമില്ലാത്ത സേവനവും, നേതൃത്വവും
നൽകി സമുദായത്തിന് മഹത്തായ നേതൃത്വം നൽകിയ സമസ്ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡണ്ടും കാസര്‍ഗോഡ്
സംയുക്ത ഖാദിയുമായ ടി കെ എം
ബാവ മുസ്‌ലിയാരുടെ വിയോഗം മുസ്ലിം
സമൂഹത്തിന് തീരാനഷ്ടമാണെന്ന് എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂർ മേഖല പ്രസിഡെന്റ് നാഫി അസ്അദിയും ജനറൽ സെക്രട്ടറി ഹാരിസ് അൽ ഹസനി മെട്ടമ്മൽ
അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം മേഖല ഓഫീസിൽ ദുആ മജ് ലിസ് സംഘടിപ്പിക്കുമെന്നും സെക്രട്ടറി അറിയിച്ചു.