Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, June 16, 2013

നേതാക്കളുടെ അനുശോചനം...........

സഹപ്രവർത്തകന്റെ നഷ്ടം : സി.കേയക്കുട്ടി മുസ്‌ലിയാർ

സഹപ്രവര്‍ത്തകന്റെ നഷ്ടം : സി.കേയക്കുട്ടി മുസ്‌ലിയാർ
ചേളാരി : എന്റെ കൂടെപ്പിറപ്പ് പോലെ ഒന്നിച്ച് പതിറ്റാണ്ടുകൾ സമസ്തയുടെ സംഘടനാ തലങ്ങളിൽ പ്രവര്‍ത്തിച്ചു വന്ന ബാവ മുസ്‌ലിയാരുടെ മരണം ഏറെ വേദനാ ജനകമാണെന്ന് സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.

നിസ്വാര്‍ത്ഥതയുടെ പ്രതീകം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
കളങ്കമില്ലാത്ത സേവനവും, നേതൃത്വവും നൽകി സമുദായത്തിന് മഹത്തായ നേതൃത്വം നല്‍കിയ ബാവ മുസ്‌ലിയാരുടെ വിയോഗം വർത്തമാന കാലത്ത് ഏറെ നഷ്ടമാണ് വരുത്തിവെച്ചതെന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാർ പ്രസ്താവിച്ചു.

അത്താണി നഷ്ടമായി : പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാർ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സര്‍വ്വ സ്വീകാര്യനായ ഒരത്താണിയായിരുന്നു ബാവ മുസ്‌ലിയാർ പ്രശ്‌ന സങ്കീര്‍ണ കാലഘട്ടങ്ങളിൽ സമസ്തക്ക് മഹത്തായ നേതൃത്വം നൽകിയ ബാവ മുസ്‌ലിയാരെ ചരിത്രമെന്നും നന്ദിയോടെ ഓർക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷകനായ നേതാവ് : കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാർ
കാല്‍നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ബോര്‍ഡിന്റെ മഹാവിപ്ലവം അവിസ്മരണീയമാണ്. നിരവധി പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഉണ്ടായി കാലിക സമൂഹവുമായി ബന്ധിപ്പിച്ചു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാർ പ്രസ്താവിച്ചു.

ഒരു പക്വമതിയായ കാരണവരുടെ നഷ്ടം : പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാർ
എടുത്തുചാട്ടമോ, അമിതാവേശമോ കാണിക്കാതെ സംഘടനയേയും, സമുദായത്തെയും പക്വമായി നയിക്കാന്‍ കഴിഞ്ഞിരുന്ന അത്യപൂര്‍വ്വ നേതൃത്വമായിരുന്ന ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാർപറഞ്ഞു.

മുഅല്ലിം സമൂഹത്തെ സ്‌നേഹിച്ച നേതാവ് : സി.കെ.എം.സ്വാദിഖ് മുസ്‌ലിയാർ
മുഅല്ലിം സമൂഹത്തോട് കരുണയും സ്‌നേഹവും കാണിക്കുകയും അവരുടെ സേവനം വിലമതിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാർ അനുസ്മരിച്ചു.

വഴികാട്ടിയായ നേതാവ് : പിണങ്ങോട് അബൂബക്കര്‍

ചേളാരി : വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസിലെ സേവകരോട് സ്വന്തം സന്താനങ്ങളോടെന്ന പോലെ പെരുമാറുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ബാവ മുസ്‌ലിയാരുടെ ആകസ്മിക അന്ത്യം ഏറെ ദുഖഃകരമാണ്. ഓഫീസിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും,ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്തു വന്നിരുന്ന ബാവ മുസ്‌ലിയാരുടെ മരണം എറെ പ്രയാസപ്പെടുത്തുന്നതായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു.