Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, December 9, 2012

ഖുര്‍ആനെ അപമാനിച്ച ഫ്രഞ്ച് ബിസിനസുകാരന് രണ്ടുവര്‍ഷം തടവ്




ദുബൈ : ഖുര്‍ആനെ അപമാനിച്ച ഫ്രഞ്ച് ബിസിനസുകാരന് ദുബൈ കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ഇസ്‌ളാം മതം സ്വീകരിച്ച 36കാരിയായ ബ്രിട്ടീഷുകാരിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന 41കാരന്‍ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.
വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മുറിയിലുണ്ടായ ഖുര്‍ആന് മുകളില്‍ തുപ്പുകയും വലിച്ചെറിയുകയുമായിരുന്നു. നാല് മണിക്കൂറോളം യുവതിയെ മുറിയില്‍ പൂട്ടിയിട്ട ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് യുവതിയുടെ പരാതിയെതുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും വിധിച്ചിട്ടുണ്ട്.